Sunday, 28 September 2014

മലയാള സിനിമയും സാഹിത്യവും

മലയാള സിനിമയും സാഹിത്യവും
ആമുഖം  
       പുതിയുഗത്തിന്‍റെ കല എന്ന വിശേഷിപ്പിക്കപ്പെട്ട സിനിമയാണ് ലോകത്തിലെ  ഏറ്റവും കൂടുതല്‍  ജനപ്രീതിനേടിയ മാധ്യമം. മറ്റു മാധ്യമങ്ങളില്‍ വേറിട്ടു നില്‍ക്കുന്ന ഒന്നാണ് സിനിമ. കാരണം അടിസ്ഥാനപരമായി അതൊരു കലാരുപമാണ് എന്നതാണ്. കഥാരൂപങ്ങള്‍  എക്കാലത്തും മാധ്യമസ്വഭാവം  പ്രകടിപ്പിച്ചിട്ടുണ്ട്. സാഹിത്യം,സംഗീതം,ചിത്രകല ക്ലാസിക്കലും നാടോടിയുമായ മറ്റു കലാരുപങ്ങള്‍,നാടകം എന്നിവയെല്ലാം മാധ്യമങ്ങളായി വര്‍ത്തിക്കുന്നവയാണ്. എങ്കിലും,അവയിലെല്ലാം സാഹിത്യാംശത്തിനോ   കലാംശത്തിനോ ആണ് മുന്‍തൂക്കം. പ്രകടമായ മധ്യമസ്വഭാവത്തോടെ ഒരു ബഹുജനമാധ്യമം എന്ന പദവിക്കര്‍ഹമായ   കലാരുപം  സിനിമതന്നെയാണ്.  സിനിമക്കുമുമ്പ് നാടകത്തിനായിരുന്നു  ഈ സ്ഥാനം. സിനിമ  എവിടെ ആരുണ്ടാക്കി  എന്നതിന് കൃത്യമായ ഉത്തരമില്ല. കാരണം,പലകാലങ്ങളിലായി  പലരുടെ അധ്വാനഫലമായി  രൂപപ്പെട്ടുവന്നതാണത്.
      സിനിമയും  സാഹിത്യവും    
           നല്ല സിനിമ വിരളമായിരുന്നതുപോലെ തന്നെ ഒരു കാലത്ത് മികച്ച സിനിമാസഹിത്യവും ഇവിടെ ശുഷ്കമായിരുന്നു. എന്നാല്‍ എന്താണ്   യഥാര്‍ത്ഥസിനിമയെന്നതിനെക്കുറിച്ച് ഒട്ടൊക്കെ   ധാരണകള്‍ പ്രേക്ഷകരിലേയ്ക്കും നിര്‍മാതാക്കളിലേക്കും സിനിമയെക്കുറിച്ച് ഗഹനമായി  ചിന്തിക്കുന്നവരിലേക്കും എത്തിയതിനുശേഷം പ്രബുദ്ധമായ ഒരു ചലച്ചിത്രസംസ്കാരത്തില്‍ ഉന്നം വച്ചുകൊണ്ട് എഴുതപ്പെടുന്ന ഒരു സിനിമാസഹിത്യശാഖ ഇവിടെ രുപപ്പെട്ടുവരുന്നുണ്ട്.സിനിമാസാഹിത്യത്തിന് രണ്ടു തലങ്ങളുണ്ട്‌: ഒന്ന്‍,സിനിമയുടെ സാഹിത്യം ; മറ്റെത്,സിനിമസംബ ന്ധിയായ സാഹിത്യതിന്‍റെത് 
         
                   സിനിമയുടെ സാഹിത്യരൂപത്തെ “തിരക്കഥ” എന്ന് പറയുന്നു.പടുത്തുയര്‍‍ത്തേണ്ട സിനിമശില്‍പങ്ങള്‍ക്കു വേണ്ടിയുള്ള തിരക്കഥകളും പുറത്തിറക്കിയ സിനിമയെത്തന്നെ ആധാരമാക്കി പ്രകാശനാര്‍ഥം എഴുതപ്പെടുന്ന  ചിത്രങ്ങളുടെ കഥയും ഉണ്ട്. ചിരകാശീലം കൊണ്ട് പരിചിതമായ സഹിത്യത്തിന്‍റെ   ഭാഷയും രീതിയും വിശദീകരണങ്ങളുമൊക്കെയായി സാധാരണ വായനക്കാരനെ കണക്കിലെടുത്ത്, സര്‍വ്വജനസമതി നേടുന്ന തരത്തിലായിരിക്കും “തിരനാടകങ്ങള്‍”[ട്രാന്‍സ്സ്ക്രിപ്റ്റ്]. ബെര്‍ഗമന്‍,ഫെല്ലിനി,കുറോസോവ,അന്തോണിയോണി തുടങ്ങിയ മഹാരഥന്മാരുടെ തിരക്കഥാപ്രസിദ്ധികരണങ്ങള്‍ ഇതിനുദാഹരണമാണ്.മലയാളത്തെസംബന്ധിച്ച് പ്രകാശിതമായിട്ടുള്ള  തിരനാടകങ്ങള്‍ നന്നേകുറവാണ്. എങ്കിലും എം.ടിയുടെ “ ഇരുട്ടിന്‍റെ ആത്മാവ്”,”പെരുന്തച്ചന്‍”,”അരവിന്തന്‍റെ എസ്തപ്പാന്‍”, “പെരുവഴിയമ്പലം”തുടങ്ങിയവ ഈ മേഖലയിലെ മികച്ച കൃതികളാണ്.ഒരു സിനിമയുടെ തിരക്കഥ സാഹിത്യകൃതി എന്ന നിലയില്‍ മോശമായാല്‍പോലും ഉത്തമമായ ഒരു ചലച്ചിത്ര സൃഷ്ട്ടിയുടെ കരടുരൂപരേഖയായി വര്‍ത്തിക്കാന്‍ കഴിഞ്ഞുയെന്ന് വരാം.എന്നാല്‍ എല്ലാ അംശത്തിലും ഉത്തമമായ ഒരു സാഹിത്യകൃതിയായി പരിണമിച്ച ഒരു തിരക്കഥയില്‍ നിന്ന് ഒരുത്തമ ചലച്ചിത്രം ഉരുത്തിരിച്ചെടുക്കുന്നതിനുള്ള സാധ്യത കുറവാണു താനും.
                         ഒരു ചലച്ചിത്രകാരന്‍റെസൃഷ്ട്ടിയില്‍ നേരിട്ടുള്ള ജീവിതാനുഭവമോ കാഴ്ചയോ കേള്‍വിയോ പ്രചോദകമാകുന്നതുപോലെ സാഹിത്യകൃതികളും പ്രചോദകമാകാം.ഇത്തരത്തില്‍ സാഹിത്യകൃതികളെ സിനിമയാക്കുന്നതിനെ “സാഹിത്യാനുവര്‍ത്തനം” എന്ന് പറയുന്നു.ഷേക്സ്പിയറുടെ കൃതികള്‍,ടോള്‍സ്റ്റോയിയുടെ കൃതികള്‍,മാക്സിംഗോര്‍ക്കിയുടെ “അമ്മ”എന്നിവ ലോക സിനിമയിലെ സാഹിത്യാനുവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണമാണ്.
                        മലയാള സിനിമയെ സംബന്ധിച്ച് സാഹിത്യാനുവര്‍ത്തനത്തിനു 1931 ല്‍ പുറത്തിറങ്ങിയ രണ്ടാമത്തെ നിശബ്ധ ചിത്രത്തോളം പഴക്കമുണ്ട്.സി.വി.രാമന്‍പിള്ളയുടെ ചരിത്രനോവലായ “മാര്‍ത്താണ്ഡവര്‍മ്മയെ ആധാരമാക്കി പി.വി. റാവു സംവിധാനം ചെയ്ത ഈ ചിത്രത്തോടുകൂടി നോവലിനെ ആസ്പദമാക്കിയുള്ള മലയാള സിനിമയുടെ ചരിത്രം ആരംഭിക്കുന്നു.അറുപതുകളോടെ ഈ പ്രവണത വ്യാപകമായി.സാഹിത്യാനുവര്‍ത്തനങ്ങള്‍  ഉണ്ടായപ്പോള്‍ മലയാള സിനിമയില്‍ കാണാനില്ലായിരുന്ന കേരളീയ സന്സ്കാരതിനെ പ്രതിഛായ സ്വാഭാവികമായും അവയ്ക്ക് ലഭ്യമായി.മറ്റു സാഹിത്യകൃതികളേക്കാള്‍ നോവലുകള്‍ക്കായിരുന്നു പ്രിയം.തകഴിയുടെ  രണ്ടിടങ്ങഴി,ചെമ്മീന്‍,കേശവധേവിന്‍റെ ഓടയില്‍ നിന്ന്,ബഷീറിന്‍റെ മതിലുകള്‍,പി.വത്സലയുടെ നെല്ല്,ലളിതാംബികാന്തര്‍ജനത്തിന്‍റെ അഗ്നിസാക്ഷി,എം.ടി.യുടെ ഇരുട്ടിന്‍റെ ആത്മാവ് എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.
                 നോവലിനെപ്പോലെതന്നെ മറ്റു സാഹിത്യകൃതികളും സിനിമകള്‍ക്ക്‌ പ്രചോദനമായിമാറി.ചെറുകഥകള്‍ ചെറുകഥാവര്‍ത്തനം എന്ന് പറയുന്നു.ഉദാ:ഭാര്‍ഗവി നിലയം.
                        സിനിമാഗാനങ്ങള്‍ പുസ്തകങ്ങളായി വിപണിയിലിറക്കുന്നുണ്ട്.ഇതുംസിനിമയുടെസാഹിത്യത്തില്‍പെടുന്നു.വയലാര്‍,പി.ഭാസ്കരന്‍,ഗിരീഷ് പുത്തഞ്ചേരി എന്നിവരുടെ ഗാനങ്ങള്‍ ഇത്തരത്തില്‍ പ്രസിദ്ധി നേടിയവയാണ്.
                      സിനിമാസംബന്ധിയായ സാഹിത്യം ‘സിനിമാചരിത്രവും വളര്‍ച്ചയും അവതരിപ്പിക്കുന്ന പുസ്തകങ്ങള്‍’ ,”സിനിമാസാങ്കേതികശാസ്ത്രം” പ്രതിപാദിക്കുന്ന കൃതികള്‍ “സിനിമാനിരൂപണം” എന്നീ മേഖലകളിലായി വ്യാപിച്ചുകിടക്കുന്നു.
                     സിനിമയുടെ ആസ്വദനവും സിനിമയുടെ     
മൂല്യനിര്‍ണയവും നടത്തുന്നതരം രചനകളാണ് സിനിമാ നിരൂപണ വിഭാഗത്തില്‍പ്പെടുന്നത്.ഏറെക്കുറെ സര്‍ഗാത്മകമായ അപൂര്‍വം പഠനനിരൂപണങ്ങള്‍ ഉണ്ടാകുന്നത്റ്റി.എം.പി.നെടുങ്ങാടിയുടേത്.ഇങ്ങനെ മികച്ച നിരൂപകരുടെ കടന്നുവരവും സിനിമാസംബന്ധിയായ സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുവാനായി നല്ല കൃതികള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തിയതും നല്ല സിനിമകളെ കണ്ടറിയാനും സാങ്കേതികപഠനങ്ങള്‍ക്ക് മുതിരുവാനുള്ള വിവേകവും തന്‍റേടവും നമ്മുടെ സിനിമാസാഹിത്യത്തിനും പുത്തന്‍ തലങ്ങളിലേക്ക് ഉയരുവാന്‍ മലയാള സിനിമയ്ക്കും പ്രചോദനമാകുമെന്നും നമുക്ക് പ്രത്യാശിക്കാം......



               

യൂറി നഗീബിന്‍

        യുറി നഗിബീന്‍(1920-1994)
  റഷ്യന്‍ സാഹിത്യകാരനായ യൂറി നഗീബിന്‍റെ യഥാര്‍ഥ പേര് യൂറി മാര്‍ക്കോവിച്ച് നഗീബിന്‍ എന്നാണ്.. മോസ്കോയില്‍ ജനനം.തിരക്കഥാകൃത്ത്, ചെറുകഥാകൃത്ത്,നിരൂപകന്‍ എന്നീ മേഖലകളില്‍ അദ്ധേഹം പ്രസിദ്ധനായിത്തീര്‍ന്നു.

ബുക്ക്‌ഓഫ് ചില്‍ഡ്രന്‍സ്, മാന്‍  ഫ്രം  ഫ്രണ്ട്,ബിഗ്‌ ഹാര്‍ട്ട്‌,ഗ്രൈന്‍ ഓഫ് ലൈഫ് ,മാന്‍ ആന്‍ഡ്‌ റോസേ,ഫാര്‍ ആന്‍ഡ്‌ നിയര്‍ ,ഗ്രീന്‍ ബേഡ് വിത്ത് റെഡ് ഹെഡ് എന്നിവ കൃതികള്‍.

രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധമുഖത്ത് സേവനത്തിനെത്തി.1981 ല്‍ നഗീബിനു യു.എസ്.എസ്.ആര്‍ ,യുണിയന്‍ ഓഫ് റൈറ്റേഴ്സില്‍‍ സ്ഥാനം ലഭിച്ചു.1994 ജൂണ്‍ 17 ന് അന്തരിച്ചു.


Monday, 22 September 2014


ജി. മധുസൂദനന്‍

കൊല്ലം ജില്ലയില്‍ പെരിനാട്‌ പഞ്ചായത്തിലെ ചെരുമൂട് എന്ന ഗ്രാമത്തില്‍ 1953-ല്‍ ജനിച്ചു. കൊല്ലം എസ്.എന്‍ കോളേജില്‍നിന്ന്‍ 1974-ല്‍ ബോട്ടണിയില്‍ ബിരുദാനരബിരുദം. 1976-ല്‍ ഐ.എ.എസ് മഹാരാഷ്ട്ര ഗവര്‍മെന്‍റെിന്‍റെ വിവിധ തസ്തികകളിലും കേന്ദ്ര ഗവര്‍മെന്‍റെിന്‍റെ സാംബത്തികവകുപ്പുകളിലും ഐക്യരാഷ്ട്ര വികസന ഏജന്‍സിയുടെ ഉപദേശഷ്ടവായും സേവനം. മഹാരാഷ്ട്ര ഗവര്‍മെന്‍റെിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി. ഇപ്പോള്‍   വിശ്വ സുസ്ഥിര ഉര്‍ജ്ജ ഇന്‍      (W.I.S.E)  ഡയറക്ടര്‍ ജനറല്‍. കഥയും പരിസ്ഥിതിയും (ബോധത്തെപ്പോലെ അബോധവും മനുഷ്യജീവിത്തിന്‍റെ  ഗതിവിഗതികളെ നിയന്ത്രിക്കുന്നു. സിദ്ധാന്തങ്ങളെയും ആശയങ്ങളെയും പോലെയോ, അതിലേറെയോ സഹജവാസനകളും ആദിരൂപങ്ങളുംനമ്മില്‍ സ്വാധീനം ചെലുത്തുന്നു. കല മനുഷ്യരുടെ അബോധത്തിലുണ്ടാക്കുന്ന ചലനങ്ങളിലൂടെ ബോധത്തെ സ്വാധീനികുന്നു. പരിസ്ഥിതിസംരക്ഷണത്തിനുള്ളഭൗതികപ്രവര്‍ത്തനം പ്രധാനംതന്നെ. അതുപോലെ കഥയിലൂടെ പ്രതിഫലിക്കുന്ന പാരിസ്ഥിതികസംവേദനവും   അതേക്കുറിച്ചുള്ള  പഠനങ്ങളും മനുഷ്യരുടെ മാനസികപുനര്‍നിര്‍മ്മിതിയെ സ്വാധീനിക്കുന്നു.

ആധുനികാനന്തരകാലഘട്ടത്തിലെ കഥകളെക്കുറിച്ച്  പരിസ്ഥിതി ശാസ്ത്രം  അടിസ്ഥാനമാക്കിയുള്ള  ശ്രദ്ദേയമായ  ഒരു പഠനഗ്രന്ഥം).ഭാവുകത്വം     20-  നുറ്റാണ്ടില്‍ തുടങ്ങിയവ. കേരളസാഹിത്യഅക്കാഡമി അവാര്‍ഡ് ലഭിചിട്ടുണ്ടു.

 

Saturday, 20 September 2014

ജീവചരിത്രക്കുറിപ്പുകള്‍

ചെറുശ്ശേരി


               ക്രിസ്തുവർഷം 15-‌)0 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  മലയാള കവിയാണ്‌ ചെറുശ്ശേരി നമ്പൂതിരി. പ്രാചീന കവിത്രയത്തില്‍ ഒരാളായിരുന്നു ഇദ്ദേഹം. ക്രി. 1466-75 കാലത്ത് കോലത്തുനാട് ഭരിച്ചിരുന്ന ഉദയവര്‍മ്മന്‍റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി , ഫലിതം , ശൃംഗാരം എന്നീ ഭാവങ്ങളാണു ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ ദർശിക്കാനാവുന്നത്. സമകാലീനരായിരുന്ന മറ്റ് ഭാഷാകവികളിൽ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല ശൈലി. എങ്കിലും സംസ്കൃത ഭാഷയോട് കൂടുതൽ പ്രതിപത്തി പുലർത്തിയിരുന്ന മലനാട്ടിലെ കവികൾക്കിടയിൽ ഭാഷാകവി എന്നിരിക്കെയും ഏറെ പ്രശസ്തനായിരുന്നു ചെറുശ്ശേരി. കൃഷ്ണഗാഥയാണു പ്രധാനകൃതി.

               മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നതു്‌ ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലാണു്‌. സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണു കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തിൽ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്.






വൈക്കം മുഹമ്മദ് ബഷീർ

http://upload.wikimedia.org/wikipedia/commons/thumb/7/7d/Basheer.jpg/240px-Basheer.jpg

മലയാള നോവലിസ്റ്റുംകഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി1908തലയോലപ്പറമ്പ്,വൈക്കം - മരണം: 5 ജൂലൈ1994ബേപ്പൂർ,കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.

1908ജനുവരി 21[2] ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.

രസകരവും സാഹസികവുമാണ്‌ ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്‌(5-ആം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽകോഴിക്കോട്ട്ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദുസന്ന്യാസിമാരുടെയും,സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും - തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാള സാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റലിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.

പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യിൽ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെയടുത്തെത്തിയത്. എന്നാൽ ജോലി തരാൻ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാൽ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീർ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകൻ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.

ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്,1958ഡിസംബർ 18-ന് [3]. ഫാബി ബഷീറാണ് ഭാര്യ. അനീസ്, ഷാഹിന എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 1994ജൂലൈ 5-ന് ബഷീർ അന്തരിച്ചു.[

സാഹിത്യശൈലി

സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ, വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ മാത്രം നായകൻമാരാവുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകൾക്ക് മോചനം നൽകിയത് ബഷീറാണ്[അവലംബം ആവശ്യമാണ്]. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിം സമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.

കൃതികൾ

കൃതികളുടെ പരിഭാഷകൾ

അതീവ ലളിതവും എന്നാൽ ശൈലികൾ നിറഞ്ഞതുമായ ആ രചനകൾ മലയാള വായനക്കാർക്ക് പാരായണസുഗമങ്ങളായിരുന്നെങ്കിലും അവ പരിഭാഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കി. എന്നിരുന്നാലും ബാല്യകാല സഖി,പാത്തുമ്മായുടെ ആട്‌,ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്നീ നോവലുകൾ ഇന്ത്യയിലെ പ്രധാനഭാഷകളിലെല്ലാം തർജമ ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ കൃതികൾ സ്കോട്ട്‌ലണ്ടിലെഏഡിൻബറോ സർവ്വകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് .[5]ഡോ. റൊണാൾഡ്‌ ആഷർ എന്ന വിദേശിയാണ്‌ ഇവ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത്‌. ഫ്രഞ്ച്, മലായ്, ചൈനീസ് , ജാപ്പനീസ് ഭാഷകളിലും പരിഭാഷകൾ വന്നിട്ടുണ്ട്. ഇതിനു പുറമേ മതിലുകൾ,ശബ്ദങ്ങൾ,പ്രേമലേഖനം എന്നീ നോവലുകളും പൂവൻപഴം ഉൾപ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാൻ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു.

ചലച്ചിത്രങ്ങൾ

ഭാർഗ്ഗവീനിലയം

ബഷീറിന്റെ നീലവെളിച്ചം എന്ന മൂലകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഭാർഗ്ഗവീനിലയം. ചന്ദ്രതാരയാണ് ഈ ചിത്രം നിർമ്മിച്ചത്.

മതിലുകൾ

ബഷീറിന്റെ മതിലുകൾ എന്ന നോവൽ സിനിമയായിട്ടുണ്ട്. ആ ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീർ ആയി അഭിനയിച്ചത് പ്രശസ്ത നടൻ മമ്മൂട്ടി ആണ്. മതിലുകളിലെ അഭിനയത്തിന് മമ്മൂട്ടിക്കു മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. അടൂർ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്തത്.

ബാല്യകാലസഖി


ബഹുമതികൾ


കൂടുതൽ അറിവിന്


 

.