Wednesday, 17 September 2014

teaching mannual

അധ്യാപികയുടെ പേര്:വീണ വിജയന്‍               വിഷയം:മലയാളം
വിദ്യാലയത്തിന്‍റെ പേര്:ജി.എം.എച്ച്.                ക്ലാസ്‌   :9
                   എസ്.എസ്.വര്‍ക്കല
ഏകകം            :വസുധൈവകുടുംബകം         തീയതി:
ഉപഏകകം         :ഭൂമിയുടെ                   സമയം:45 മിനിറ്റ്
                  അവകാശികള്‍ വായിക്കുമ്പോള്‍
ആമുഖം
വസുധൈവകുടുംബകം എന്ന ഏകകത്തില്‍ നിന്നുള്ള ഒരു പാഠഭാഗമാണ് ഭൂമിയുടെ അവകാശികള്‍ വായിക്കുമ്പോല്‍ എന്ന ലേഖനം.പി.കെ.രാജശേഖരനാണ് ഈ ലേഖനം എഴുതിയത്. ഭൂമിയുടെ അവകാശികളെന്ന പുസ്തക വായനയ്ക്ക് ശേഷമുള്ള ഒരു ആഴത്തിലുള്ള പഠനമാണിതെന്ന് പറയാം.എല്ലാ ജീവജാലങ്ങളെയും ഒരുപോലെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ബഷീറിനെയാണ്  ഭൂമിയുടെ അവകാശികളില്‍ കാണാന്‍ സാധിക്കുന്നത്.പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന ആശയത്തെ മുന്‍നിര്‍ത്തിയുള്ള ഒരു ഡോകുമെന്‍റെറിയാണ് പരിചയപ്പെടുത്തുന്നത്.
              പാഠാപഗ്രഥനം
പാട്യപദ്ധതി ഉദ്ദേശ്യങ്ങള്‍
1.ഭൂമിയുടെ അവകാശികള്‍ എന്ന ചെറുകഥ അറിയുന്നതിന്
2.ഡോക്യുമെന്‍ററിയിലൂടെ  ആശയങ്ങള്‍ ഗ്രഹിക്കുന്നതിന്
3.ഡോക്യുമെന്‍ററി കണ്ട മനസ്സിലാക്കുന്നതിന്
4.പ്രാരംഭ പ്രവര്‍ത്തനത്തിലൂടെ ആശയം ഗ്രഹിക്കുന്നതിന്
ആശയപരമായ മുഖ്യാംശങ്ങള്‍
         മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒന്നാണ് പരിസ്ഥിതി.മനുഷ്യനിലനില്പ്പിനു ഏറ്റവും അത്യാവശ്യമായിട്ടുളളത്,എന്നാല്‍ ഇന്ന് മനുഷ്യന്‍ പ്രകൃതിയെ നശിപ്പിക്കുകയാണെന്നു പറയാം. മണ്ണ്,ഉറവകള്‍.വനങ്ങള്‍. എല്ലാം തന്നെ പരിസ്ഥിതിയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്.വനങ്ങള്‍ നശിപ്പിക്കുന്നതിന് കാരണം   മണ്ണൊലിപ്പുണ്ടായി ജലം മണ്ണിലേക്ക് താരാതെ  കടലില്‍ എത്തുന്നതുകൊണ്ടാണ്.അങ്ങനെ ഓരോ പ്രവൃത്തികള്‍ മൂലം പരിസ്ഥിതി നാശത്തിലേക്ക് അടുക്കുന്നു.
പഠനോപകരണങ്ങള്‍
      കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അവതരിപ്പിക്കുന്ന പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഡോക്യുമെന്‍ററി.
അവശ്യപൂര്‍വ്വപ്രാപ്തി
       ഡോക്യുമെന്‍ററി കണ്ടുള്ള മുന്‍പരിചയം
       ആസ്വദനക്കുറിപ്പ്‌ തയ്യാറാക്കിയുള്ള മുന്‍പരിചയം
പ്രവര്‍ത്തനങ്ങള്‍
പ്രവര്‍ത്തനം 1 പ്രാരംഭം
    ഡോക്യുമെന്‍ററിയുടെ ചെറിയൊരു വിവരണം അധ്യാപിക  നല്‍കുന്നു.
    ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്നു
പ്രവര്‍ത്തനം 2
    പാഠഭാഗവായന
      കുട്ടികളെക്കൊണ്ട് പാഠഭാഗം വായിപ്പിക്കുന്നു
തുടര്‍പ്രവര്‍ത്തനം
ഡോക്യുമെന്‍ററിയുടെ അവലോകനം തയ്യാറാക്കുക

No comments:

Post a Comment