മലയാള സിനിമയും സാഹിത്യവും
ആമുഖം
പുതിയുഗത്തിന്‍റെ കല എന്ന വിശേഷിപ്പിക്കപ്പെട്ട സിനിമയാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനപ്രീതിനേടിയ മാധ്യമം. മറ്റു മാധ്യമങ്ങളില്‍ വേറിട്ടു നില്‍ക്കുന്ന ഒന്നാണ് സിനിമ. കാരണം അടിസ്ഥാനപരമായി അതൊരു കലാരുപമാണ് എന്നതാണ്. കഥാരൂപങ്ങള്‍ എക്കാലത്തും മാധ്യമസ്വഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. സാഹിത്യം,സംഗീതം,ചിത്രകല ക്ലാസിക്കലും നാടോടിയുമായ മറ്റു കലാരുപങ്ങള്‍,നാടകം എന്നിവയെല്ലാം മാധ്യമങ്ങളായി വര്‍ത്തിക്കുന്നവയാണ്. എങ്കിലും,അവയിലെല്ലാം സാഹിത്യാംശത്തിനോ കലാംശത്തിനോ ആണ് മുന്‍തൂക്കം. പ്രകടമായ മധ്യമസ്വഭാവത്തോടെ ഒരു ബഹുജനമാധ്യമം എന്ന പദവിക്കര്‍ഹമായ കലാരുപം സിനിമതന്നെയാണ്. സിനിമക്കുമുമ്പ് നാടകത്തിനായിരുന്നു ഈ സ്ഥാനം. സിനിമ എവിടെ ആരുണ്ടാക്കി എന്നതിന് കൃത്യമായ ഉത്തരമില്ല. കാരണം,പലകാലങ്ങളിലായി പലരുടെ അധ്വാനഫലമായി രൂപപ്പെട്ടുവന്നതാണത്.
സിനിമയും സാഹിത്യവും
നല്ല സിനിമ വിരളമായിരുന്നതുപോലെ തന്നെ ഒരു കാലത്ത് മികച്ച സിനിമാസഹിത്യവും ഇവിടെ ശുഷ്കമായിരുന്നു. എന്നാല്‍ എന്താണ് യഥാര്‍ത്ഥസിനിമയെന്നതിനെക്കുറിച്ച് ഒട്ടൊക്കെ ധാരണകള്‍ പ്രേക്ഷകരിലേയ്ക്കും നിര്‍മാതാക്കളിലേക്കും സിനിമയെക്കുറിച്ച് ഗഹനമായി ചിന്തിക്കുന്നവരിലേക്കും എത്തിയതിനുശേഷം പ്രബുദ്ധമായ ഒരു ചലച്ചിത്രസംസ്കാരത്തില്‍ ഉന്നം വച്ചുകൊണ്ട് എഴുതപ്പെടുന്ന ഒരു സിനിമാസഹിത്യശാഖ ഇവിടെ രുപപ്പെട്ടുവരുന്നുണ്ട്.സിനിമാസാഹിത്യത്തിന് രണ്ടു തലങ്ങളുണ്ട്: ഒന്ന്‍,സിനിമയുടെ സാഹിത്യം ; മറ്റെത്,സിനിമസംബ ന്ധിയായ സാഹിത്യതിന്‍റെത്
സിനിമയുടെ സാഹിത്യരൂപത്തെ “തിരക്കഥ” എന്ന് പറയുന്നു.പടുത്തുയര്‍ത്തേണ്ട സിനിമശില്‍പങ്ങള്‍ക്കു വേണ്ടിയുള്ള തിരക്കഥകളും പുറത്തിറക്കിയ സിനിമയെത്തന്നെ ആധാരമാക്കി പ്രകാശനാര്‍ഥം എഴുതപ്പെടുന്ന ചിത്രങ്ങളുടെ കഥയും ഉണ്ട്. ചിരകാശീലം കൊണ്ട് പരിചിതമായ സഹിത്യത്തിന്‍റെ ഭാഷയും രീതിയും വിശദീകരണങ്ങളുമൊക്കെയായി സാധാരണ വായനക്കാരനെ കണക്കിലെടുത്ത്, സര്‍വ്വജനസമതി നേടുന്ന തരത്തിലായിരിക്കും “തിരനാടകങ്ങള്‍”[ട്രാന്‍സ്സ്ക്രിപ്റ്റ്]. ബെര്‍ഗമന്‍,ഫെല്ലിനി,കുറോസോവ,അന്തോണിയോണി തുടങ്ങിയ മഹാരഥന്മാരുടെ തിരക്കഥാപ്രസിദ്ധികരണങ്ങള്‍ ഇതിനുദാഹരണമാണ്.മലയാളത്തെസംബന്ധിച്ച് പ്രകാശിതമായിട്ടുള്ള തിരനാടകങ്ങള്‍ നന്നേകുറവാണ്. എങ്കിലും എം.ടിയുടെ “ ഇരുട്ടിന്‍റെ ആത്മാവ്”,”പെരുന്തച്ചന്‍”,”അരവിന്തന്‍റെ എസ്തപ്പാന്‍”, “പെരുവഴിയമ്പലം”തുടങ്ങിയവ ഈ മേഖലയിലെ മികച്ച കൃതികളാണ്.ഒരു സിനിമയുടെ തിരക്കഥ സാഹിത്യകൃതി എന്ന നിലയില്‍ മോശമായാല്‍പോലും ഉത്തമമായ ഒരു ചലച്ചിത്ര സൃഷ്ട്ടിയുടെ കരടുരൂപരേഖയായി വര്‍ത്തിക്കാന്‍ കഴിഞ്ഞുയെന്ന് വരാം.എന്നാല്‍ എല്ലാ അംശത്തിലും ഉത്തമമായ ഒരു സാഹിത്യകൃതിയായി പരിണമിച്ച ഒരു തിരക്കഥയില്‍ നിന്ന് ഒരുത്തമ ചലച്ചിത്രം ഉരുത്തിരിച്ചെടുക്കുന്നതിനുള്ള സാധ്യത കുറവാണു താനും.
ഒരു ചലച്ചിത്രകാരന്‍റെസൃഷ്ട്ടിയില്‍ നേരിട്ടുള്ള ജീവിതാനുഭവമോ കാഴ്ചയോ കേള്‍വിയോ പ്രചോദകമാകുന്നതുപോലെ സാഹിത്യകൃതികളും പ്രചോദകമാകാം.ഇത്തരത്തില്‍ സാഹിത്യകൃതികളെ സിനിമയാക്കുന്നതിനെ “സാഹിത്യാനുവര്‍ത്തനം” എന്ന് പറയുന്നു.ഷേക്സ്പിയറുടെ കൃതികള്‍,ടോള്‍സ്റ്റോയിയുടെ കൃതികള്‍,മാക്സിംഗോര്‍ക്കിയുടെ “അമ്മ”എന്നിവ ലോക സിനിമയിലെ സാഹിത്യാനുവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണമാണ്.
മലയാള സിനിമയെ സംബന്ധിച്ച് സാഹിത്യാനുവര്‍ത്തനത്തിനു 1931 ല്‍ പുറത്തിറങ്ങിയ രണ്ടാമത്തെ നിശബ്ധ ചിത്രത്തോളം പഴക്കമുണ്ട്.സി.വി.രാമന്‍പിള്ളയുടെ ചരിത്രനോവലായ “മാര്‍ത്താണ്ഡവര്‍മ്മയെ ആധാരമാക്കി പി.വി. റാവു സംവിധാനം ചെയ്ത ഈ ചിത്രത്തോടുകൂടി നോവലിനെ ആസ്പദമാക്കിയുള്ള മലയാള സിനിമയുടെ ചരിത്രം ആരംഭിക്കുന്നു.അറുപതുകളോടെ ഈ പ്രവണത വ്യാപകമായി.സാഹിത്യാനുവര്‍ത്തനങ്ങള്‍ ഉണ്ടായപ്പോള്‍ മലയാള സിനിമയില്‍ കാണാനില്ലായിരുന്ന കേരളീയ സന്സ്കാരതിനെ പ്രതിഛായ സ്വാഭാവികമായും അവയ്ക്ക് ലഭ്യമായി.മറ്റു സാഹിത്യകൃതികളേക്കാള്‍ നോവലുകള്‍ക്കായിരുന്നു പ്രിയം.തകഴിയുടെ രണ്ടിടങ്ങഴി,ചെമ്മീന്‍,കേശവധേവിന്‍റെ ഓടയില്‍ നിന്ന്,ബഷീറിന്‍റെ മതിലുകള്‍,പി.വത്സലയുടെ നെല്ല്,ലളിതാംബികാന്തര്‍ജനത്തിന്‍റെ അഗ്നിസാക്ഷി,എം.ടി.യുടെ ഇരുട്ടിന്‍റെ ആത്മാവ് എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.
നോവലിനെപ്പോലെതന്നെ മറ്റു സാഹിത്യകൃതികളും സിനിമകള്‍ക്ക് പ്രചോദനമായിമാറി.ചെറുകഥകള്‍ ചെറുകഥാവര്‍ത്തനം എന്ന് പറയുന്നു.ഉദാ:ഭാര്‍ഗവി നിലയം.
സിനിമാഗാനങ്ങള്‍ പുസ്തകങ്ങളായി വിപണിയിലിറക്കുന്നുണ്ട്.ഇതുംസിനിമയുടെസാഹിത്യത്തില്‍പെടുന്നു.വയലാര്‍,പി.ഭാസ്കരന്‍,ഗിരീഷ് പുത്തഞ്ചേരി എന്നിവരുടെ ഗാനങ്ങള്‍ ഇത്തരത്തില്‍ പ്രസിദ്ധി നേടിയവയാണ്.
സിനിമാസംബന്ധിയായ സാഹിത്യം ‘സിനിമാചരിത്രവും വളര്‍ച്ചയും അവതരിപ്പിക്കുന്ന പുസ്തകങ്ങള്‍’ ,”സിനിമാസാങ്കേതികശാസ്ത്രം” പ്രതിപാദിക്കുന്ന കൃതികള്‍ “സിനിമാനിരൂപണം” എന്നീ മേഖലകളിലായി വ്യാപിച്ചുകിടക്കുന്നു.
സിനിമയുടെ ആസ്വദനവും സിനിമയുടെ
മൂല്യനിര്‍ണയവും നടത്തുന്നതരം രചനകളാണ് സിനിമാ നിരൂപണ വിഭാഗത്തില്‍പ്പെടുന്നത്.ഏറെക്കുറെ സര്‍ഗാത്മകമായ അപൂര്‍വം പഠനനിരൂപണങ്ങള്‍ ഉണ്ടാകുന്നത്റ്റി.എം.പി.നെടുങ്ങാടിയുടേത്.ഇങ്ങനെ മികച്ച നിരൂപകരുടെ കടന്നുവരവും സിനിമാസംബന്ധിയായ സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുവാനായി നല്ല കൃതികള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തിയതും നല്ല സിനിമകളെ കണ്ടറിയാനും സാങ്കേതികപഠനങ്ങള്‍ക്ക് മുതിരുവാനുള്ള വിവേകവും തന്‍റേടവും നമ്മുടെ സിനിമാസാഹിത്യത്തിനും പുത്തന്‍ തലങ്ങളിലേക്ക് ഉയരുവാന്‍ മലയാള സിനിമയ്ക്കും പ്രചോദനമാകുമെന്നും നമുക്ക് പ്രത്യാശിക്കാം......
Great post. Really enjoyed it.
ReplyDelete